ആറു ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണ വിലയില്‍ ഇടിവ്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,330 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ ആറു ദിവസത്തിന് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വില കുറയുന്നത്. കഴിഞ്ഞ ബുധനാഴ്ച 57,720 രൂപയിലായിരുന്നു സ്വര്‍ണ വില. ആറു ദിവസത്തിനിടെ 1,000 രൂപയുടെ വര്‍ധനയാണ് വിലയിലുണ്ടായത്. തിങ്കളാഴ്ച 200 രൂപ വര്‍ധിച്ച് 57720 രൂപയിലായിരുന്നു വില. 13 ദിവസത്തിനിടെ 1530 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്.
ഇന്നത്തെ വില പ്രകാരം 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 66,439 രൂപയോളം വേണ്ടി വരും.
ചൊവ്വാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് 2667.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഡോളര്‍ ശക്തമായതിന് പിന്നാലെ ഒരു ശതമാനാമണ് സ്വര്‍ണ വില ഇടിഞ്ഞത്. ജനുവരി 20 തിന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതോടെ അദ്ദേഹത്തിന്‍റെ നയങ്ങളിലുള്ള അനിശ്തിതത്വമാണ് സ്വര്‍ണ വിലയെ ചലിപ്പിക്കുന്നത്.
ശക്തമായ ജോബ് ഡാറ്റയ്ക്ക് പിന്നാലെ ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന്‍റെ വേഗം കുറയ്ക്കുമെന്ന വിലയരുത്തലാണ് ഇന്നലെ രാജ്യാന്തര വില ഇടിയാന്‍ കാരണം. എന്നാല്‍ ട്രംപിന്‍റെ നയങ്ങള്‍ എങ്ങനെ വിപണിയെ ബാധിക്കും എന്നത് അനിശ്തിത്വമായി തുടരകയാണ്. ഈ ആഴ്ച പുറത്തുവരുന്ന യു.എസ് ഉപഭോക്തൃ വില സൂചിക ഡാറ്റ ഈ ആഴ്ച പുറത്തുവരും. ഇത് ഫെഡിന്‍റെ പോളിസി തീരുമാനത്തില്‍ വ്യക്തത ലഭിക്കും.