ഓരോ തവണയും അതാത് കാലത്തെ പ്രതിസന്ധികളെ അഭിസംബോധന ചെയ്താണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ സര്‍ക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പണപ്പെരുപ്പം. ഒക്ടോബറിലെ 6.21 ശതമാനത്തില്‍ നിന്നും പണപ്പെരുപ്പം ഡിസംബറില്‍ 5.22 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.
ക്ഷമതാ പരിധിയായ 2-6 ശതമാനത്തിലേക്ക് അടുപ്പിക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമം. അതിനാല്‍ നിര്‍മലാ സീതാരാമന്‍റെ ബജറ്റ് പണപ്പെരുപ്പത്തെ നേരിടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സാധാരണക്കാരുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം പണപ്പെരുപ്പം കാര്‍ന്നു തിന്നുകയാണ്. ഇതിനൊരു കാരണം രാജ്യത്ത് ഉയര്‍ന്ന് നില്‍ക്കുന്ന ഇന്ധ വിലയാണ്. പണപ്പെരുപ്പം പോക്കറ്റ് ചോർച്ച കൂട്ടുന്നതിനാൽ ഇത് നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ധനത്തിന്മേലുള്ള തീരുവ കുറച്ചേക്കാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: കയ്യില്‍ കൂടുതല്‍ പണമെത്തും; അടിസ്ഥാന ഇളവ് പരിധി 5 ലക്ഷമാകും; ആദായ നികുതിയില്‍ പൊളിച്ചെഴുത്തോ?
കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു കഴിഞ്ഞു. പെട്രോളിന്‍റെ ചില്ലറി വില്‍പ്പന വിലയുടെ 21 ശതമാനവും. ഡീസല്‍ വിലയുടെ 18 ശതമാനവും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണെന്ന് സംഘടന പറയുന്നു.
രാജ്യാന്തര എണ്ണ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും 2022 മേയ് മുതല്‍ എക്സൈസ് തീരുവ ക്രമീകരിച്ചിട്ടില്ല. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് മൊത്തം പണപ്പെരുപ്പത്തെ കുറയ്ക്കാനും കയ്യില്‍ ചെലവാക്കാനായി കൂടുതല്‍ പണമെത്തുന്നതിനും കാരണമാകും. ഇതാണ് ബജറ്റിലെ പ്രതീക്ഷയ്ക്ക് കാരണം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചിലാണ് കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികള്‍ എണ്ണ വില രണ്ട് രൂപ കുറച്ചത്. അതിന് മുന്‍പ് 2022 മേയില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോഴാണ് രാജ്യത്ത് വില കുറഞ്ഞത്. 2024-25 ബജറ്റില്‍ 1.19 ട്രില്യണ്‍ രൂപയായിരുന്നു പെട്രോളിയം ആന്‍ഡ് നാച്യുറല്‍ ഗ്യാസ് മന്ത്രാലയത്തിന് അനുവദിച്ചിരുന്നത്.
കൂടുതല്‍ ബജറ്റ് വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.