ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില ഇന്ത്യയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്ത് പെട്രോളിയം വില കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിജയവാഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. ലോകത്ത് ഇപ്പോള്‍ എണ്ണ ക്ഷാമമില്ല. കൂടുതല്‍ എണ്ണ വിപണിയിേക്ക് എത്തുകയാണ്. ഇത് വില കുറയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്, ബ്രസീല്‍, ഗയാന സുരിനാം, കാനഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വരുന്നുണ്ടെന്നും ഇത് വിലയിടിയാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എണ്ണയ്ക്ക് ക്ഷാമമില്ല. ഇന്ത്യയുടെ എണ്ണ വിതരണക്കാരുടെ എണ്ണം 27 ൽ നിന്ന് 40 ആയി ഉയർന്നു. കൂടുതൽ എണ്ണ വന്നാൽ അത് ഞങ്ങള്‍ക്ക് ്സ്വീകാര്യമാണ്. വില കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ യുഎസ് സര്‍ക്കാറുമായി ഇന്ത്യ മികച്ച ബന്ധത്തിലാണ്. ഊർജമേഖലയിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകും. യുഎസില്‍ കൂടുതല്‍ എണ്ണ കുഴിച്ചെടുക്കാന്‍ ട്രംപ് ഭരണകൂടം നടപടികളെടുത്തിട്ടുണ്ട്. രാജ്യാന്തര എണ്ണവില കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയത്. രാജ്യാന്തര ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നത്. കൂടുതല്‍ എണ്ണ വിപണിയിലെത്തുമ്പോള്‍ അത് വില കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡി-ഡോളറൈസേഷന് ഒരു ലക്ഷ്യമല്ലെന്നും ഇന്ധന ഇടപാടില്‍ ഭൂരിഭാഗവും ഡോളറിലാണെന്നും മന്ത്രി വ്യക്തമാക്കി.