ഇലക്ട്രോണിക് ഉപകരണ വിതരണ രംഗത്തെ പ്രമുഖരായ മൈജി ശൃംഖല വിപുലീകരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തോടെ ഷോറൂമുകളുടെ എണ്ണം. നൂറിലെത്തിക്കാനാണ് ശ്രമം. എഴുപത്തിയാറാമത്തെ ഷോറൂം ശനിയാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ഇലക്ട്രോണിക് വിപണന രംഗത്ത് മുന്‍പന്തിയിലുള്ള മൈജി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഷോറൂം ശൃംഖല വ്യാപിക്കുകയാണ്. അന്‍പതില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ അണിനിരത്തി പുതിയ
ഇരുപത്തിയഞ്ച് ഷോറൂമുകള്‍ തുടങ്ങാനാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കൂടാതെ ടി.വി, സൗണ്ട് സിസ്റ്റംസ്, ലാപ്ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നീ ഉല്‍പന്നങ്ങള്‍ക്കൂടി ഷോറൂമുകള്‍ വഴി ലഭ്യമാക്കും. നിലവില്‍ അഞ്ഞൂറ് കോടി രൂപയുടെ വിറ്റുവരവുള്ള മൈജി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആയിരംകോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ എ.കെ.ഷാജി പറഞ്ഞു.
സ്വന്തം ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുകയെന്നതും അടുത്ത ലക്ഷ്യമാണ്. ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശനിയാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഡിജിറ്റില്‍ ഉപകരണങ്ങളുടെ സര്‍വീസിങ് പരിശീലനത്തിനായി മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും വൈകാതെ പ്രവര്‍ത്തനം തുടങ്ങും.