സാംസങ് എഞ്ചിനീയറിങ്ങിന്റെ മികച്ച ആഗോള ബിസിനസ്സ് പങ്കാളിക്കുള്ള പുരസ്കാരം ആർ.പി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ ബിസിനസ്സ് കൂട്ടായ്മയായ എൻ.എസ്.എച്ചിന് ലഭിച്ചു. രണ്ടാം തവണയാണ് എന്‍.എസ്.എച്ചിന് ഈ അംഗീകാരം ലഭിക്കുന്നത്. സാംസങ് സ്ഥാപകദിനത്തോടനുബന്ധിച്ച് ദക്ഷിണകൊറിയയിലെ സോളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പുരസ്കാരം ഏറ്റുവാങ്ങി. പദ്ധതികൾ സമയബന്ധിതമായും ഉന്നത ഗുണനിലവാരത്തിലും, സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള ആഗോള അംഗീകാരമാണിതെന്ന് രവി പിള്ള പറഞ്ഞു.