transitcard

'ഒരു രാജ്യം, ഒരു കാര്‍ഡ്' എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ തങ്ങളുടെ ഏറ്റവും പുതിയ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചത്. 

എന്താണ്  ട്രാൻസിറ്റ് കാർഡ്? 

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡിന് (NCMC) കീഴിലുള്ള ഒരു റുപ്പേ പ്രീപെയ്ഡ് കാര്‍ഡാണിത്. ഈ കാര്‍ഡ് കൈവശമുള്ളയാള്‍ക്ക് രാജ്യത്തെവിടെയും മെട്രോ, ബസുകൾ, വാട്ടർ ഫെറികൾ, പാർക്കിംഗ് എന്നിവയ്ക്കായി ക്യൂ നിന്ന് ടിക്കറ്റുകള്‍ എടുക്കേണ്ട ആവശ്യമില്ല. പകരം, ട്രാന്‍സിറ്റ് കാര്‍ഡ് സ്കാന്‍ ചെയ്ത് ഉപയോഗിക്കാം. ചില ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇപ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്‍റ് സംവിധാനം ഏര്‍പാടാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ എസ്ബിഐ ബ്രാഞ്ചുകള്‍ വഴി ട്രാൻസിറ്റ് കാർഡ് സ്വന്തമാക്കാവുന്നതാണ്.

ഉപഭോക്താക്കളുടെ യാത്രകൾ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്ബിഐ ട്രാൻസിറ്റ് കാർഡുകളിലൂടെ കൊണ്ടുവരുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിന്‍റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് കുമാര്‍ ഖാര  അറിയിച്ചു. ഇതിന് മുന്‍പ് 2019 മുതല്‍ എന്‍.സി.എം.സിയുമായി ചേര്‍ന്ന് സിറ്റി വണ്‍ കാര്‍ഡ്, നാഗ്പൂര്‍ മെട്രോ മഹാ കാര്‍ഡ്, മുംബൈ വണ്‍ കാര്‍ഡ്. ഗോ സ്മാര്‍ട്ട് കാര്‍ഡ്, സിംഗാര ചെന്നൈ കാര്‍ഡ് എന്നിങ്ങനെ വിവിധ കാര്‍ഡുകള്‍ എസ്ബിഐ പുറത്തിറക്കിയിട്ടുണ്ട്.

SBI launches its nationwide transit card