പ്രമുഖ ഗാഡ്ജറ്റ്സ്, ഗൃഹോപകരണ വിതരണക്കാരായ മൈജിയുടെ എക്സ്ക്ലൂസീവ് റിപ്പയര്‍ ആന്‍റ് സര്‍വീസ് സെന്‍റര്‍ മൈജി കെയര്‍ വയനാട് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവില്‍ റിപ്പയര്‍ സേവനങ്ങളോടൊപ്പം ഉപഭോക്താക്കളുടെ ഡാറ്റ പ്രൈവസിയും ഉറപ്പ് നല്‍കുമെന്ന് മൈജി അറിയിച്ചു. മൈജി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ 100 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടിയുള്ള പ്രവേശനത്തിനുള്ള പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനു പുറമെ ഗൃഹോപകരണങ്ങളുടെ സര്‍വീസും മൈജി കെയറില്‍ ലഭ്യമാകുമെന്ന് ബിസിനസ് ഹെഡ് രാജേഷ് നായര്‍ അറിയിച്ചു.