തിയേറ്ററുകളിലേക്ക് ആകളുകളെ ആകര്‍ഷിക്കാനും പുതിയ വരുമാന മാര്‍ഗവുമൊരുക്കി ബെംഗളുരുവിലെ മലയാളി സ്റ്റാര്‍ട്ടപ്പ്. വ്യത്യസ്ത രീതികളിലൂടെ പ്രോമോഷന്‍ പരിപാടികള്‍ നടത്തി ബ്രാന്‍ഡിങ് രംഗത്ത് വേറിട്ട വഴി തുറക്കുകയാണു റൂട്ട്ഫോര്‍.
കളക്ഷന്‍ അനുദിനം കുറയുന്ന ഇക്കാലത്ത് തിയേറ്ററുകളിലേക്ക് ആളുകളെയെത്തിക്കാനായി പലവിധ പ്രമോഷനുകളാണ് നിര്‍മാതാക്കള്‍ നടത്തുന്നത്. ലക്ഷങ്ങള്‍ പൊടിച്ചുള്ള ഇത്തരം പ്രമോഷനുകള്‍ ആരിലേക്കാണ് എത്തുന്നതിന് പലപ്പോഴും ഒരത്തും പിടിയുമുണ്ടാകാറില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണു ബെംഗളുരുവിലെ മലയാളി സ്റ്റാര്‍ട്ടപ്പ് ആയ റൂട്ട് ഫോര്‍.
മോഹന്‍ലാല്‍– ലിജോ ജോസ് പല്ലിശേരി ടീമിന്റെ മലൈക്കോട്ടെ വൈലിബന്‍ സിനിമയ്ക്കായി മെറ്റല്‍ പോസ്റ്റര്‍ അവതരിപ്പിച്ചാണു റൂട്ട്ഫോര്‍ വ്യത്യസ്തയ്ക്ക് തുടക്കമിട്ടത്. മോഹന്‍ലാലും ലിജോ ജോസ് പല്ലിശേരിയും ഒപ്പിട്ട പോസ്റ്ററുകള്‍ ലേലത്തിലൂടെയാണു വിറ്റത്. കാലങ്ങളോളും സൂക്ഷിക്കാനും, ഭാവില്‍ മറിച്ചുവില്‍ക്കാന്‍ പോലും കഴിയുന്ന സമ്മാനമായാണു പോസ്റ്റര്‍ രൂപപ്പെടുത്തിയത്. ഇതിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മോഹന്‍ലാലിന്റെ ആശംസയും കേള്‍ക്കാമെന്നതാണു പ്രത്യേകത. പൂക്കാലം , വൈറ്റ് ആള്‍ട്ടോ അടക്കം 9 സിനിമകളുടെ നീഷെ മാര്‍ക്കറ്റിങ് ഇതികനം കമ്പനി നടത്തിക്കഴിഞ്ഞു. മാര്‍ക്കറ്റിങിനൊപ്പം നിര്‍മാതാക്കള്‍ക്കു പുതിയ വരുമാന മാര്‍ഗം കൂടി തുറന്നു നല്‍കുന്ന റൂട്ട്ഫോറിന് പിറകില്‍ ഏഴംഗ ടീമാണുള്ളത്.
Start up by root four bengaluru