lulu-mall-palakkad

 

കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പാലക്കാടും ലുലു മാള്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയപാതയോട് ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാൾ. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ തുടങ്ങി ജനപ്രതിനിധികളും, ലുലു ഗ്രൂപ്പിന്‍റെയും വിവിധ വാണിജ്യ ഗ്രൂപ്പുകളുടെ ഭാരവാഹികളും പങ്കെടുത്തു.

 

പാലക്കാട് മാത്രം ആയിരത്തി നാനൂറിലധികം തൊഴിലവസരങ്ങള്‍ പുതുതായി ലഭിക്കുമെന്നും കേരളത്തില്‍ അഞ്ചിടങ്ങളില്‍ കൂടി വൈകാതെ ലുലു മാളുകള്‍ തുറക്കുമെന്നും യൂസഫലി പറഞ്ഞു.