muqtadirjewellery

TAGS

അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ ഇരട്ടി സ്വര്‍ണം സമ്മാന പദ്ധതി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തലച്ചിറ സ്വദേശി സി.ആര്‍.പ്രസന്നന്. ഇദ്ദേഹം വാങ്ങിയ 22 പവന്‍ സ്വര്‍ണത്തിന് തുല്യമായ സ്വര്‍ണമാണ് സമ്മാനം. അഞ്ച് പവന്‍ വാങ്ങിയ പൂവാര്‍ സ്വദേശി ജിസ്തിക്കാണ് രണ്ടാം സമ്മാനം. വാങ്ങിയ സ്വര്‍ണത്തിന്റെ പകുതി അളവിലുള്ള സ്വര്‍ണമാണ് സമ്മാനം. 92 പവന്‍ വാങ്ങിയ നെടുമങ്ങാട് സ്വദേശി ഷാജഹാനാണ് മൂന്നാം സമ്മാനം. വാങ്ങിയ സ്വര്‍ണത്തിന്റെ നാലിലൊന്ന് അളവിലുള്ള സ്വര്‍ണം ഇദ്ദേഹത്തിന് ലഭിക്കും. എ.എം.ആരിഫ് എം.പി ഇടപ്പള്ളിയില്‍ നടന്ന നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ജനുവരി ഒന്നുമുതല്‍ ഇരട്ടി സ്വര്‍ണം സമ്മാന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതായി അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം പറഞ്ഞു.

double gold project of al muqtadir jewellery