ഗോപു നന്തിലത്ത് ജി-മാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയ ബെൻസാ ബെൻസാ ഓഫറിന്റെ വിജയികളെ പ്രഖ്യാപിച്ചു. നന്തിലത്ത് ജി-മാർട്ട് ഇടപ്പള്ളി ഷോറൂമിൽ ഹൈബി ഈഡൻ എം.പി നറുക്കെടുപ്പ് നിർവഹിച്ചു.മെഗാ ബംപർ സമ്മാനമായ കാറും ബംപർ സമ്മാനമായ അഞ്ച് കാറുകളുമാണ് വിജയി കൾക്ക് ലഭിക്കുന്നത്. ഇതോടൊപ്പം നാളെ മുതൽ മെയ് 31 വരെ നീണ്ടുനിൽക്കുന്ന ചില്ലാക്സ് ഓഫറിനും തുടക്കമായി. ഓഫറിലൂടെ എ.സി കൾ കേരളത്തിൽ മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും . ചടങ്ങിൽ ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് തുടങ്ങിയവർ പങ്കെടുത്തു.