aqua-star
അക്വാസ്റ്റാർ കൊറുഗേറ്റഡ് പാത്തികൾക്കൊപ്പം നൂതനമായ ടി സ്ക്വയർ പ്രീമിയം സീരീസ് റെയിൻ വാട്ടർ ഗട്ടറുകൾ അവതരിപ്പിച്ചു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് ഗുണനിലവാരവും ഈട് നിൽകുന്നതുമായ പുതിയ വാട്ടർ ഗട്ടർ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി യുപിവിസി മഴവെള്ള പാത്തികൾ അവതരിപ്പിച്ച അക്വാസ്റ്റാർ ദശാബ്ദ ആഘോഷ വേളയിലാണ് പ്രീമിയം സീരീസ് വാട്ടർ ഗട്ടറുകൾ വിപണിയിലെത്തിക്കുന്നത്. ചടങ്ങിൽ സിനിമാ താരം മമ്ത മോഹൻ ദാസിനെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തു. വാട്ടർ ഗട്ടറുകളുടെ അവതരണം പ്രമുഖ ഇന്റീരിയൽ ഡിസൈനറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയൽ ഡിസൈനേഴ്സ് കേരള വിഭാഗം അധ്യക്ഷനുമായ ഇഖ്ബാൽ മുഹമ്മദ് നിർവഹിച്ചു.