ബി.കെ.ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരംഭമായ ബി.കെ.ഡി എന്‍.എസ്. നാച്ചുറൽസ് തൃശൂര്‍ ചെങ്ങാലൂർ ശാന്തിനഗർ മനക്കൽ കടവിൽ പ്രവർത്തനം തുടങ്ങി.പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വിച്ച് ഓൺ കർമം വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസർ സെബി നിർവ്വഹിച്ചു. നാല്‍പത്തിയൊന്‍പതു തരം ജ്യൂസുകളാണ് ഇവിടെ നിര്‍മിക്കുന്നതെന്ന് ബി.കെ.ഡി. ഗ്രൂപ്പ് ചെയര്‍മാന്‍ പി.എസ്.ബിന്ദുക്കുട്ടന്‍ പറഞ്ഞു