വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തില്‍ 48.3 ശതമാനം വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനി 1165.39 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടി. 18.6 ശതമാനമാണ് വര്‍ധന. ഈ പാദത്തിലെ സംയോജിത അറ്റാദായം 58.24 കോടി രൂപയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഒമ്പതു മാസത്തെ സംയോജിത പ്രവര്‍ത്തന വരുമാനം 17.6 ശതമാനം വര്‍ധിച്ച് 3513.90 കോടി രൂപയിലെത്തി. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ വില്‍പനയിലും മികച്ച നേട്ടം കൈവരിച്ച് വരുന്ന പാദത്തിലും മികച്ച വില്‍പന പ്രതീക്ഷിക്കുന്നതായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
48.3 percent increase in profit of v guard industries ltd