10 യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം ഭക്ഷണസാധനങ്ങൾ കയറ്റി അയക്കുന്ന മലപ്പുറം വണ്ടൂർ കാപ്പിലെ വീട്ടമ്മ കുഞ്ഞുമോളെ പരിചയപ്പെടാം. ജാക്മി എന്ന പേരിൽ രുചിയേറിയ ചക്കപ്പഴ ഉപ്പേരി കയറ്റി അയച്ചു തുടങ്ങിയ കുഞ്ഞിമോളുടെ ആധുനിക ഫാക്ടറിയിൽ ഇപ്പോൾ 300 വനിതകൾ അടക്കം 350 പേർ സ്ഥിരം ജോലിക്കാരായുണ്ട്. 250 ലേറെ ഭക്ഷണ വിഭവങ്ങൾ കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് യൂറോപ്യൻ രാജ്യങ്ങയിലെ അൻപതിനായിരം പേരെ സദ്യ ഊട്ടാനായതും വീട്ടമ്മയിൽ നിന്ന് മികച്ച സംരഭകയായി കുഞ്ഞുമോളുടെ മുന്നേറ്റം ബോധ്യപ്പെടുത്തുന്നതാണ്.