aquatech

TAGS

വാട്ടർടാങ്ക് നിർമാതാക്കളായ   അക്വാടെക് പുതിയ സ്റ്റീൽ വാട്ടർടാങ്കുകൾ വിപണിയിൽ അവതരിപ്പിച്ചു. 500 മുതൽ 5000 വരെ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്കുകൾ 304 ഫുഡ്ഗ്രേഡ് സ്റ്റീലിലാണ്   നിർമിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാനും ബാക്ടീരിയ, പൊടി എന്നിവയിൽ നിന്ന് , ജലത്തെ സംരക്ഷിക്കാനും   അക്വാടെക് വാട്ടർടാങ്കുകൾക്ക്  കഴിയും.  കൊച്ചിയിൽ നടന്ന ഡീലർ സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ്  ഉദ്ഘാടനം ചെയ്തു   . ബെന്നി ബഹനാൻ എം പി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്   നിർമാണ    രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന    പ്ലാസ്റ്റിക് ഉൽപന്ന വിദഗ്ധൻ  എൻ.  ഭാസ്കരനെ  ചടങ്ങിൽ ആദരിച്ചു .  അക്വാടെക്കിൻ്റെ   രണ്ടായിരത്തിലധികം വരുന്ന കേരളത്തിലെ ഡീലർമാരുടെ സംഗമവും ഇതോടൊപ്പം നടന്നു. 

Aquatech introduced steel water tanks in the market