ഡിജിറ്റൽ ക്രിയേറ്റീവ് ഗ്രൂപ്പുകളിൽ ലോകത്തെ മുൻനിരക്കാരായ ആക്സഞ്ചർ സോങ്ങുമായി ഒന്നിക്കുന്നതിനെ വൻപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മൈൻഡ് കർവ് സി.ഇ.ഒയും മലയാളിയുമായ അംജദ് ലിയാഖത്ത്. ജർമൻ ഡിജിറ്റൽ എക്സ്പീരിയൻസ് സർവീസ് കമ്പനിയായ മൈൻഡ് കർവിനെ സ്വന്തമാക്കിയതായി കഴിഞ്ഞ ദിവസമാണ് ആക്സഞ്ചർ സോങ്ങ് പ്രഖ്യാപിച്ചത്.
ഡിജിറ്റൽ എക്സ്പീരിയൻസ് സർവീസ് രംഗത്ത് 13 വർഷം നീണ്ട സേവന പാരമ്പര്യം. 200 ലേറെ മുൻനിര ഉപഭോക്താക്കൾ. 85 ശതമാനവും ജർമ്മനിയിൽ. ബാക്കി മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ. നിസാരക്കരല്ല ജർമ്മൻ കമ്പനിയായ മൈൻഡ് കർവ്. ഈ കഴിവ് തന്നെയാണ് ആക്സഞ്ചർ സോങ്ങിനെ ആകർഷിച്ചതെന്ന് അംജദ് ലിയാഖത്ത് പറഞ്ഞു
വ്യാപാരം മുഴുവനായി ഓൺലൈനിലേക്ക് മാറ്റാൻ സ്ഥാപനങ്ങൾക്ക് ആവശ്യമായ സേവനമാണ് മൈൻഡ് കർവ് നൽകുന്നത്. ഡിജിറ്റൽ സർവീസുകളിൽ നിർമ്മിത ബുദ്ധിയുടെ വിപ്ലവമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നത്. ഇതുകൂടി മുന്നിൽക്കണ്ടാണ് കമ്പനിയുടെ പ്രവർത്തനം. പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത് ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുമെന്ന് അംജദ് ലിയാഖത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. മൈൻഡ് കെർവുമായി ഒന്നിക്കുന്നത് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള തങ്ങളുടെ കഴിവ് വർധിപ്പിക്കും എന്നാണ് ആക്സഞ്ചർ സോങ്ങിന്റെ പ്രഖ്യാപനം.
Mind Curve to team up with Accenture Song