medical-camp
സംസ്ഥാനത്തെ അയ്യായിരം അമ്മമാര്‍ക്ക് സൗജന്യ ഗര്‍ഭാശയ – മൂത്രാശയ രോഗനിര്‍ണയ പദ്ധതിയുമായി കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. ആരോഗ്യക്യാംപിലൂടെ കണ്ടെത്തുന്ന ഏറ്റവും അര്‍ഹരും, ഉടനടി ചികില്‍സ വേണ്ടതുമായ 500 പേര്‍ക്ക് ശസ്ത്രക്രിയും നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി മരടില്‍ നടന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ആദ്യഘട്ട പരിശോധനകള്‍ നടത്തുന്നത്. ഇതിനായി ചികില്‍സാ ക്യാംപും ബോധവല്‍ക്കരണ പരിപാടികളും നടത്തും.