ഫോബ്സിന്‍റെ അതിസമ്പന്ന പട്ടിക ഈയിടെയാണ് പുറത്തു വന്നത്. ഇന്ത്യയില്‍ നിന്ന് ഇത്തവണ 200 പേര്‍ ലോകസമ്പന്ന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും ഗൗതം അദാനി രണ്ടാം സ്ഥാനവുമാണ്. ലോകസമ്പന്ന പട്ടികയിലുള്ള പ്രായം കുറഞ്ഞവരുടെ പട്ടിക നോക്കിയാലും ഇന്ത്യന്‍ ബന്ധമുള്ള രണ്ടുപേരെ കാണാം. ഐറിഷ് പൗരന്മാരയ ഇരുവരുടെയും ആസ്തിയുടെ ഭൂരിഭാഗവും ടാറ്റ ഗ്രൂപ്പില്‍ നിന്നാണ്. 

 

ഫിറോസ് മിസ്ത്രിയും സഹാന്‍ മിസ്ത്രിയും 

സൈറസ് മിസ്ത്രി

 

പ്രായം കുറഞ്ഞ സമ്പന്നരില്‍ ആദ്യ പത്തിലുള്ള ഫിറോസ് മിസ്ത്രി(27)യും സഹാന്‍ മിസ്ത്രി (25)യും ടാറ്റ സണ്‍സുമായി ബന്ധമുള്ളവരാണ്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ സൈറസ് മിസ്ത്രിയുടെ മക്കളാണ് ഇരുവരും. ടാറ്റ സണ്‍സില്‍ പാരമ്പര്യമായി ലഭിച്ച ഓഹരികളാണ് ഇരുവരുടെയും വരുമാനത്തിന്‍റെ വലിയൊരു ഭാഗം. 4.9 ബില്യണ്‍ ഡോളര്‍ വീതമാണ് ഇരുവരുടെയും ആസ്തിയെന്ന് ഫോബ്സ് പറയുന്നു. 

രണ്ടുപേരുടെയും മൊത്തം ആസ്തി ഏകദേശം 81,600 കോടി രൂപയോളം (9.8 ബില്യണ്‍ ഡോളര്‍) വരും. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരിയാണ് ഈ കുടുംബത്തിനുള്ളത്. ഇതോടൊപ്പം കുടുംബ ബിസിനസായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിലെ 25 ശതമാനം ഓഹരികളും ഇരുവരുടെയും സമ്പത്തിന്‍റെ ഭാഗമാണ്. അമ്മാവന്‍ ഷാപൂര്‍ മിസ്ത്രിയാണ് കമ്പനിയുടെ നിലവിലെ ചെയര്‍മാന്‍. ഷാപൂർജി പല്ലോൻജി ഗ്രൂപ്പില്‍ എക്സിക്യൂട്ടീവ് റോളിലാണ് ഇരുവരുമുള്ളത്. 

 

ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റ സണ്‍സ്. ടാറ്റയുടെ 29 ലിസ്റ്റഡ് കമ്പനികളും ടാറ്റ സണ്‍സിന് കീഴിലാണ്. 2022 ല്‍ പിതാവ് സൈറസ് മിസ്ത്രിയുടെ മരണശേഷം ഈ സഹോദരങ്ങളാണ് പാരമ്പര്യ ആസ്തി കൈകാര്യം ചെയ്യുന്നത്. ഐറിഷ് ്പൗരന്മാരായ ഇരുവരും നിലവില്‍ മുംബൈയിലാണ് താമസം. 

 

Firoz Mistry and Zahan Misrty in Forbes Young Billionaire List; Wealth Comes From Tata Sons