രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബിസിനസ് കോണ്‍ക്ലേവ് കോഴിക്കോട് നടന്നു. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എം.പി.ജോസഫ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖപ്രഭാഷണം നടത്തി. ഇന്ത്യാസ് ഡിക്കേഡ് എന്ന പ്രമേയത്തിലായിരുന്നു കോണ്‍ക്ലേവ്. സിഇഒ മനോജ് രവി കോര്‍പ്പറേറ്റ് പ്രസന്‍റേഷന്‍ നടത്തി. രജതജൂബിലിയോടനുബന്ധിച്ച് രാജ്യത്തെ പ്രധാനനഗരങ്ങളില്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നുണ്ട്.