പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. കൊച്ചി ഇടപ്പള്ളി  ബൈപാസിലെ കോർപ്പറേറ്റ് ഓഫിസിന്റെ ഉൽഘാടനം മെയ് അഞ്ചിന് പ്രതിപക്ഷ നേതാവ് വി സതീശന്‍ നിര്‍വഹിക്കും . ടെന്നീസ് താരം സാനിയ മിര്‍സ മുഖ്യാതിഥിയാകും. അഞ്ചു നിലകളിലായി  പരിസ്ഥിതി സൗഹൃദ സമുച്ചയം 25000 ചതുരശ്ര അടിവിസ്തൃതിയില്‍ സാങ്കേതിക തികവുള്ള ഒാഫിസ്  അന്തരീക്ഷം അതാണ് കെഎല്‍എം ആക്സിവയുടെ  ഇടപ്പള്ളിയിലെ പുതിയ ആസ്ഥാനം.

 

ജീവനക്കാരെ പരിശീലിപ്പിക്കാന്‍ മാനേജ്മെന്റ്  ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും മിനി ഓഡിറ്റോറിയവും പുതിയ മന്ദിരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളിലുള്ള വിശ്വാസ്യതയാണ് കെ.എൽ.എം ആക്സിവയുടെ വിജയമെന്ന് ഇന്ത്യയുടെ മുന്‍നയതന്ത്രപ്രതിനിധിയും  സ്ഥാപനത്തിന്റെ  ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

 

ശാഖകളുടെ എണ്ണം  ഈ വര്‍ഷം തന്നെ രണ്ടായിരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന കമ്പനി വരും വര്‍ഷങ്ങളിലെ ആവശ്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്. ഉദ്ഘാടനചടങ്ങില്‍ മുഖ്യതിഥിയായെത്തുന്ന സാനിയ മിര്‍സയുമായി സംവദിക്കാന്‍  പുതുതലമുറയിലെ ടെന്നീസ് താരങ്ങള്‍ക്ക് അവസരവും ഒരുക്കിയിട്ടുണ്ട്.