കൊല്ലം ഇരവിപുരത്ത് മെഴുകുതിരി കച്ചവടം നടത്തുന്ന 11കാരിക്ക് സമ്മാനവുമായി ബോബി ചെമ്മണ്ണൂര്‍. പുത്തനഴിക്കോംപുരയിടം കോണ്‍വെന്റ് നഗറിലെ സാന്ദ്രാ മരിയക്കാണ് ബോചെ ടി ഫ്രാഞ്ചൈസി സമ്മാനമായി നല്‍കിയത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ മെഴുകുതിരി കച്ചവടം നടത്തുന്ന സാന്ദ്രയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. ബോചെ ചാരിറ്റബിള്‍ ട്രസ്്റ്റിന്റെ വകയാണ് സമ്മാനം. ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു. സാന്ദ്രയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ബോചെ അറിയിച്ചു.
Boby chemmannur gives a gift to an 11 year old who sells candles