ഗൃഹോപകരണ, ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പ്രമുഖ ബ്രന്‍ഡായ ഇംപെക്സ് മാതൃ ദിനത്തോടനുബന്ധിച്ച് കോതമംഗലത്തെ പീസ് വാലിയിലെ അമ്മമാരെ ആദരിച്ചു. വര്‍ഷം തോറും ഇംപെക്സില്‍ ജോലിചെയ്യുന്നവരുടെയും പൊതുസമൂഹത്തിലെയും അമ്മമാരെ മാതൃ ദിനത്തോടനുബന്ധിച്ച് ആദരിക്കുന്ന ഇംപെക്സിന്റെ പദ്ധതിയുടെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായിരുന്നു ഇത്. ഇംപെക്സ് ഡയറക്ടര്‍ സി. ജുനൈദ് ഉപഹാരം കൈമാറി, ഇംപെക്സ് വൈസ് പ്രസിഡന്‍റ് നസിറുദ്ദീന്‍ ആലുങ്ങൽ പൊന്നാടയണിയിച്ചു. പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കര്‍, ഇംപെക്സ് വെയര്‍ഹൗസ് മാനേജര്‍ പ്രദീപ് കുമാര്‍, അസ്സോസിയേറ്റ് മാര്‍ക്കക്കറ്റിംഗ് മാനേജര്‍ നിശാന്ത് ഹബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.