കൊമേഴ്സ് പരിശീലന കേന്ദ്രമായ ഇലാന്‍സിന് വീണ്ടും ചരിത്ര നേട്ടം. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്സിന്റെ 13 വിഷയങ്ങളിലായി നടന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഇലാന്‍സിലെ വിദ്യാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന എസിസിഎ പരീക്ഷയിലും വിദ്യാര്‍ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. എസിസിഎ വേള്‍ഡ് റാങ്കിങ് നേടിയ അധ്യാപകരുള്‍പ്പെടുന്ന പാനലിന്റെയും വിദ്യാര്‍ഥികളുടെയും അധ്വാനമാണ് നേട്ടത്തിന് പിന്നിലെന്ന് ഇലാന്‍സ് സി.ഇ.ഒ പി.വി ജിഷ്ണു പറഞ്ഞു.