Lays-Dhoni

TAGS

ലിമിറ്റഡ് എഡിഷൻ എംഎസ് ധോണി കലക്ടേഴ്സ് പായ്ക്കുകള്‍ പുറത്തിറക്കി ലെയ്സ് ചിപ്സ്. ഗുരുഗ്രാമില്‍ ധോണി ആരാധകരുടെ സാന്നിധ്യത്തില്‍ പ്രത്യേകമായി തയാറാക്കിയ വേദിയിലായിരുന്നു പുതിയ പായ്ക്കിന്റെ ലോഞ്ച്. രാജ്യവ്യാപകമായി പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ ക്രിക്കറ്റ് ഹീറോയായ എം.എസ്.ധോണിയെ ആഘോഷിക്കാൻ ആരാധകർക്ക് ഒരു കൊതിപ്പിക്കുന്ന അവസരമായിരുന്നു കമ്പനി ഒരുക്കിയത്.  

 

മൈതാനത്തിനകത്തും പുറത്തുമുള്ള ധോണിയുടെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഒരു സ്മരണിക സ്വന്തമാക്കാനുള്ള സവിശേഷമായ അവസരമാണ് പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നത്. പുതിയ ലിമിറ്റഡ് എഡിഷൻ പായ്ക്കുകൾ എല്ലാ പ്രായത്തിലുമുള്ള ധോണി ആരാധകര്‍ക്ക് വിലപ്പെട്ട സ്വത്തായിരിക്കുമെന്ന്  പെപ്‌സികോ ഇന്ത്യ പൊട്ടറ്റോ ചിപ്‌സ് കാറ്റഗറി ലീഡ് സൗമ്യ റാത്തോർ പറഞ്ഞു. റീട്ടെയിലർമാരിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ പായ്ക്കുകള്‍ ലഭ്യമാണ്.  

 

Lays Chips Launches MS Dhoni Collectors Packs