ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ പുതിയ ഹൈപ്പർ മാർക്കറ്റ് മസ്കത്തിനടുത്ത് അൽ അൻസബിൽ പ്രവർത്തനം തുടങ്ങി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ഷൈഖ് ഫൈസൽ അബ്ദുള്ള അൽ റവാസ് ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ ജനറൽ അലി ബിൻ സുലായെം അൽ ഫലാഹി, ബ്രിഗേഡിയർ ജമാൽ സായിദ് അൽ തായ്യി, ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി, റോയൽ ഒമാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. 150,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായുള്ള ഷോപ്പിങ് കേന്ദ്രത്തിൽ ഹൈപ്പർ മാർക്കറ്റിനു പുറമെ അമ്യൂസ്മെൻ്റ് സെൻ്റർ, ബാങ്കുകൾ, റസ്റ്റോറൻ്റുകൾ, ഫാർമസി, ഫിറ്റ് നെസ് സെൻ്റർ തുടങ്ങിയയെല്ലാം ഉണ്ട്. ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഒമാനിലെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുകയാണ് ലക്ഷ്യമെന്നുമെന്നും അദ്ദേഹം അറിയിച്ചു.
Lulu group's new hypermarket in oman