എറണാകുളം ജില്ലയിലെ പ്രമുഖ സോഷ്യല്‍ ക്ലബായ സെഞ്ചുറി ഫാമിലി ക്ലബിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും 36–ാം വാര്‍ഷികവും മേയ് 18ന് നടക്കും. ഒരു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. 21 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ആഡംബര സൗകര്യങ്ങളോടെയുള്ള ലോഞ്ച് റസ്റ്റോറന്റും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും . പാലാരിവട്ടം വെണ്ണലയില്‍ 1.60 ഏക്കര്‍ സ്ഥലത്താണ് ക്ലബ്ബ്. ഹൈബി ഈഡന് എം.പി, വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന്, കൊച്ചി മുന്‍ മേയര്‍ ദിനേശ് മണി, മുന്‍ പിഎസ് സി ചെയര്മാന് കെ.എസ്.രാധാകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.