mammooty

TOPICS COVERED

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും എം.ജി .എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനും സംഘടിപ്പിക്കുന്ന വിദ്യാമൃതം പരിപാടി ചലച്ചിത്ര താരം മമ്മൂട്ടി ഉൽഘാടനം ഉൽഘാടനം ചെയ്തു. 250 വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതാണ് പദ്ധതി. സ്കോളർഷിപ്പിന്റെ ധാരണ പത്രവും കൊച്ചിയിൽ നടന്ന പരുപാടിയിൽ മമൂട്ടി കൈമാറി. ചേർത്ത് നിർത്തുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണ് കെയർ ആൻഡ് ഷെയറിന്റെ ലക്ഷ്യമെന്ന് മമൂട്ടി പറഞ്ഞു. എം.ജി.എം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ അധികൃതർക്ക് പുറമെ ശ്രീ രാമകൃഷ്ണ മിഷൻ പ്രതിനിധിയായി സ്വാമി നന്ദാത്മജാനന്ദ യും ചടങ്ങിൽ പങ്കെടുത്തു. കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ സ്ഥാപകനാണ് നടൻ മമൂട്ടി. 

ENGLISH SUMMARY:

Mammootty inaugurated Vidyamrutham