മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 വയസുളള മന്‍മോഹന്‍ സിങിനെ ഡല്‍ഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
ENGLISH SUMMARY:
Former PM Manmohan Singh, 92, Admitted To AIIMS In Delhi