amritha-vishwa-vidhyapeedam

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയർ എഡ്യുക്കേഷൻ മാഗസിൻ പുറത്തിറക്കിയ  ലോകത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ,  ഇന്ത്യയിൽ നിന്ന് തുടർച്ചയായ 4-ാം വർഷവും ഒന്നാമതായി ഇടംപിടിച്ച് അമൃത വിശ്വവിദ്യാപീഠം. ബാങ്കോക്കിൽ നടന്ന ടൈംസ് ഹയർ എഡ്യുക്കേഷന്റെ ഗ്ലോബൽ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് കോൺഗ്രസിലാണ് പട്ടിക പുറത്തിറക്കിയത്.  125 രാജ്യങ്ങളിൽ നിന്നുള്ള 2152 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നാണ് മികച്ച 100 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. 

 

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമായ  ലിവ്-ഇൻ-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സർവകലാശാലയെ അർഹമാക്കിയത്. ഇന്ത്യയിൽ നിന്ന് ഇത്തവണ പുരസ്‌കാരം നേടിയ ഏക സ്ഥാപനമാണ്  അമൃത.