പ്രാഥമിക വില്പന പൂർത്തിയാക്കിയ ന്യൂ മലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി ഓഹരികള്‍ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എസ്.എം.ഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തു. എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത ന്യൂ മലയാളം സ്റ്റീൽ ഓഹരിക്ക് തൊണ്ണൂറുരൂപയാണ് ഇപ്പോള്‍ വില. 41.76 കോടി സമാഹരിച്ച് കൂടുതല്‍ വികസനത്തിലേക്ക് നീങ്ങുകയാണ് കമ്പനിയുടെ ലക്ഷ്യം. മാള പള്ളിപ്പുറത്തെ ആറായിരം ടണ്‍ ശേഷിയുള്ള ഫാക്ടറിയുടെ വിപുലീകരണം ഉടനുണ്ടാകും. പ്രീ ഫാബ് ബിൽഡിങ് മെറ്റീരിയലുകളുടെ നിർമ്മാണത്തിനായി മംഗളൂരുവില്‍ പ്രീഫാബ് ഫാക്ടറി സ്ഥാപിക്കുമെന്നും ന്യൂ മലയാളം സ്റ്റീൽ മാനേജിങ് ഡയറക്‌ടർ വി.ഡി.വർഗീസ് പറഞ്ഞു.