തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി മാജിക് ഹോംസ് എന്ന പേരില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു.
ഒരു ജില്ലയില്‍ ഒരു വീട് എന്ന തോതില്‍ പതിനാല് വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതിന്റെ ധനസമാഹരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററിലെ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ കലാപരിപാടികളും മറ്റ് പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി പരിപാടികളും സംഘടിപ്പിക്കും.
ഗുണഭോക്താവിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുസരിച്ചാവും വീടുകള്‍ നിര്‍മിക്കുക. അടൂര്‍ ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍, ഗോപിനാഥ് മുതുകാട്, എം.ആര്‍.ഹരിരാജ് എന്നിവരുടെ നേതൃത്വത്തില്‍ മാജിക് ഹോംസ് നിര്‍മാണത്തിനായി മേല്‍നോട്ടസമിതിയും രൂപീകരിച്ചു.