ambani-family

ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹ വിവാഹം നടത്തി അംബാനി കുടുംബം. 50 ദമ്പതികള്‍ക്കാണ് ചടങ്ങിലൂടെ മംഗല്യഭാഗ്യം ഉണ്ടായത്. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു. ജൂലൈ 12 ന് മുംബൈയിലാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം. 

amabani-nita

ദമ്പതികളുടെ കുടുംബാം​ഗങ്ങൾ അടക്കം 800 ലധികം പേർ പങ്കെടുത്ത ചടങ്ങിൽ അംബാനി കുടുംബത്തിൽ നിന്ന് മുകേഷ് അംബാനി, നിതാ അംബാനി, ആകാശ് അംബാനി, ​ഇഷാ അംബാനി, അനന്ദ് പിരാമൽ എന്നിവർ പങ്കെടുത്തു. വിവാഹതരായവർക്ക് സ്വർണ, വെള്ളി ആഭരണങ്ങളും 1.01 ലക്ഷം രൂപയും ലഭിച്ചു. സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി എന്നിവയും വെള്ളിയിലുള്ള കാലിൽ അണിയുന്ന  മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. 

anant-amabi-wedding

ദമ്പതിമാർക്ക് ഒരു വർഷത്തേക്കുള്ള വീട്ടുപയോഗ സാധനങ്ങളും നൽകി. 36 അവശ്യ സാധനങ്ങളും പാത്രങ്ങളും, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്ത, തലയിണ എന്നിവയാണ് ഇതിലുണ്ടായത്. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരിയാണ് എല്ലാവരും ധരിച്ചത്. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരി തന്നെയായിരുന്നു നിതയുടെയും വേഷം. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും ധരിച്ചാണ് മുകേഷ് അംബാനി ചടങ്ങിനെത്തിയത്. 

amabi-wed

വിവാഹിതർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അനുഗ്രഹം തേടുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നവദമ്പതിമാരെ കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പറഞ്ഞു. താനും ഒരു അമ്മയാണെന്നും സമൂഹവിവാഹച്ചടങ്ങിൽ വിവാഹിതരായ നവദമ്പതിമാരെ കാണുമ്പോൾ സ്വന്തം മക്കൾ വിവാഹിതരായി കാണുമ്പോഴുള്ള സന്തോഷമാണ് തോന്നുന്നതെന്നുമായിരുന്നും നിത അംബാനി പറഞ്ഞു. 

amabai-n

അനന്തിന്റെയും രാധികയുടെയും വിവാഹ ആഘോഷങ്ങൾ ജൂൺ 29 ന് അംബാനിയുടെ മുംബൈ വസതിയായ ആൻ്റിലിയയിൽ പൂജയോടെ ആരംഭിച്ചിരുന്നു. ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് വിവാഹ ചടങ്ങ്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവാഹത്തിൽ മൂന്ന് പരിപാടികളുണ്ടാവുക. ശുഭ് വിവാഹ, ശുഭ് ആശിർവാദ്, മംഗൾ ഉത്സവ് എന്നിങ്ങനെയാണ് ചടങ്ങുകൾ.

ENGLISH SUMMARY:

Ambani Family Held A Mass Wedding Ahead Of Anant Radhika Marrige