അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്‍റെ ഗോള്‍ഡ് ബുളള്യന്‍ ഷോറും കൊല്ലം കരുനാഗപ്പളളിയില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാമും, ഓൾ ഇന്ത്യ മുസ്്ലീം പഴ്‌സനൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ റംസാന്‍ ഈദ് ബിഗ് ഓഫർ സീസൺ ഒന്നിലെ വിജയിക്ക് കാര്‍ സമ്മാനിച്ചു.
ഭാഗ്യ സമ്മാനപദ്ധതി തുടരുന്നതായും ഇന്ത്യയിലും വിദേശത്തുമുള്ള മുപ്പത്തിരണ്ടു ഷോറൂമുകളില്‍ എല്ലാ ഒാഫറുകളും ലഭിക്കുമെന്നും അല്‍ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു.