mukesh-ambani-ratan-tata

 ബിഎസ്എൻഎല്ലും ടാറ്റ കൺസല്‍റ്റൻസി സർവീസസും (ടിസിഎസ്) തമ്മിൽ 15,000 കോടിയുടെ കരാറിലേക്കെത്തിയെന്ന വാർത്തകളിൽ കണ്ണുംനട്ട് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് കൂടി 4ജി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ, പുത്തൻ തന്ത്രവുമായാണ് രത്തന്‍ടാറ്റ കളത്തിലിറങ്ങുന്നത്. നിലവിൽ 4ജി വിപണിയിലെ ഭീമൻമാർ ജിയോയും എയർടെല്ലും തന്നെയാണ്. കഴിഞ്ഞ മാസമാണ് ജിയോയുടെ റീചാർജ് പ്ലാനുകളിൽ വലിയ വില വർദ്ധനവ് ഉണ്ടായത്. പിന്നാലെ വി (വോഡഫോൺ ഐഡിയ), എയർടെൽ എന്നിവരും സമാന രീതിയിൽ വില കുത്തനെ കൂട്ടി. ജിയോയ്ക്കും എയർടെല്ലിനും ഭീഷണിയായി ടാറ്റയും ബിഎസ്എൻഎല്ലും എത്തുമോയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. പുതിയ വില വർധനവ് കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് കനത്ത തിരിച്ചടിയായിരിക്കുന്നത്. ടിസിഎസിന്റെ രം​ഗപ്രവേശത്തോടെ ഇന്ത്യയിലെ ടെലികോം മല്‍സരരംഗത്ത് ബി.എസ്.എന്‍.എൽ സജീവമാകുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. ചാർജ് വർധനവിന്റെ പശ്ചാത്തലത്തിൽ ചില ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 4 ജി സേവനം വിപുലീകരിക്കാനായി ഇന്ത്യയിലെ ചില മേഖലകളിൽ ടി.സി.എസ് വലിയ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുകയാണെന്നാണ് കമ്പനി സി.ഒ.ഒ വ്യക്തമാക്കുന്നത്. 4 ജിക്കായി 9,000 ടവറുകളാണ് ഇതിനകം ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് ഒരുലക്ഷമായി ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. ബിഎസ്എൻഎല്ലിന്റെ 4ജി നിലവിൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത്. സർക്കാരിന്റെ ആത്മനിർഭർ നയമനുസരിച്ച് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഓഗസ്റ്റ് മുതൽ 4ജി ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു

ENGLISH SUMMARY:

TCS partners with BSNL in Rs 15,000 crore 4G deal