Untitled design - 1

കൊച്ചി കാക്കനാട് സ്‌കൈലൈൻ ഫ്ലാറ്റിലെ നീന്തൽ കുളത്തിൽ 17കാരന്‍ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരന്‍.  ഫ്ലാറ്റിൽ താമസിക്കുന്ന ഐടി ദമ്പതികളുടെ മകനും തൃക്കാക്കര നൈപുണ്യ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോഷ്വാ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ്  ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുട്ടിയുടെ മൃതദേഹം കണ്ടത്.  ഫ്ലാറ്റിൽ നിന്ന് കുട്ടി നീന്തൽ കുളത്തിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

മുഖത്തും തലയ്ക്കും പരിക്കുപറ്റി രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.  ഇവർ താമസിക്കുന്ന ഫ്ളാറ്റിന് നേരെ താഴെയാണ് നീന്തൽക്കുളം.  ഇന്നലെ രാത്രി 11 മണിക്ക് ശേഷം ഇളയ സഹോദരനൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. അതിനുശേഷം എപ്പോഴോ അപകടം സംഭവിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. 

എന്നാൽ, ഈ സമയങ്ങളിൽ അസ്വാഭാവിക ശബ്ദമൊ അനക്കമോ കേട്ടില്ല എന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിനു തൊട്ട് സമീപത്തെ നൈപുണ്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച 17 കാരൻ. ഐടി ജീവനക്കാരായ മാതാപിതാക്കളോടൊപ്പം വർഷങ്ങളായി ഈ ഫ്ലാറ്റിൽ താമസിച്ചുവരികയാണ്. 

ENGLISH SUMMARY:

17-year-old dies after falling into swimming pool