സാംസങ്ങും മൈജിയുമായി സഹകരിച്ചു നടത്തിയ മൈജി സാംസങ്ങ് ഗ്രേറ്റ് ഉത്സവ് ഓഫര്‍ സമ്മാനദാനം കോഴിക്കോട് പൊറ്റമ്മലിലെ മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ നടന്നു.അഞ്ച് ലക്ഷം രൂപ വില വരുന്ന സാംസങ്ങ് സ്മാര്‍ട്ട് ഹോമിന് വടകരയില്‍ നിന്നുള്ള കെ കെ ജെസീല്‍ അര്‍ഹനായി.കൂടാതെ മൈജി ഉപഭോക്താക്കള്‍ക്കായി സാംസങ്ങിന്റെ ഫോള്‍ഡ് 6 , ഫ്ളിപ്പ് 6 മോഡലുകളും പരിചയപ്പെടുത്തി.മൈജി മാനേജിങ്ങ് ഡയറക്ടര്‍ എ.കെ.ഷാജി, MX ഡിവിഷന് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലന്, റീജിയണല്‍ എക്സ്പാക്ട് ജുങ്ങ്സിക് ബോബി യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു