TOPICS COVERED

കോഴിക്കോട് പന്തിരിക്കരയിൽ വന്യമൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്നു. മൂന്നു ദിവസമായി കാട്ടാനയിറങ്ങി നിരവധി പ്രദേശത്താണ് നാശം വരുത്തിയത്. വൈദ്യുതി വേലിയടക്കം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പെരുവണ്ണാമൂഴി വനമേഖലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പൈതോത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാനയിറങ്ങുന്നതെങ്കിൽ പന്തരിക്കര ഭാഗത്ത് ഇതല്ല സ്ഥിതി.മൂന്നു ദിവസമായി നിരവധി പുരയിടങ്ങളിലെ കൃഷികൾ കാട്ടാന നശിപ്പിച്ചു.

വനമേഖലയിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ആന കടക്കാതിരിക്കാൻ വൈദ്യുതി വേലിയടക്കം സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് . ഇതടക്കമുള്ള പരിഹാര നടപടികൾ സർക്കാരിന്റെ പരിഗണനയിലുണ്ടന്നാണ് ഡിഫ്ഒ പറയുന്നത്

ENGLISH SUMMARY:

Wild animals destroy crops in Panthirakara