- 1

TOPICS COVERED

ടെലികോം കമ്പനികൾ ഒറ്റയടിക്ക് നിരക്ക് വർധിപ്പിച്ചതോടെ ഡേറ്റ ലഭ്യമാവുന്ന ഏറ്റവും കുറഞ്ഞ പ്ലാനേതെന്നാണ് ഉപഭോക്താക്കൾ തിരയുന്നത്. ബിഎസ്എൻഎൽ ഒഴികെയുള്ള എല്ലാ കമ്പനികളും ഒരു പോലെ നിരക്ക് കൂട്ടിയ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കൾ താരതമ്യേനെ കുറഞ്ഞ പ്ലാനിലേക്ക് മാറാൻ ശ്രമിക്കുന്നത്. താരിഫ് ഇനത്തിൽ ജിയോ 12 മുതൽ 25 ശതമാനത്തോളവും എയർടെൽ 11 മുതൽ 21 ശതമാനത്തോളവുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുപോലെ തന്നെ ഫോഡഫോണും ചാർജ് കൂട്ടി. 

നിരക്ക് വർധനവിന് ശേഷം, റിലയൻസ് ജിയോയിൽ 175 രൂപയുടെ ഒരു പുതിയ പ്ലാനുണ്ട്. സിം കട്ടാവാതെ സജീവമായി നിലനിർത്താൻ ഈ പ്ലാനാണ് ഉപയോ​ഗിക്കേണ്ടത്. 175 രൂപയ്ക്ക് ചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്  ലഭ്യമാകും. മാത്രമല്ല, ജിയോ സിനിമ, ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോടിവി ഉള്ളടക്കങ്ങളും ലഭിക്കും. 189 രൂപയുടെ പ്ലാൻ മുതലാണ് അൺലിമിറ്റഡ് വോയിസ് കോളിങ് കിട്ടുന്നത്. എന്നാൽ, അതിൽ 28 ദിവസത്തേക്ക് 2 ജിബി മാത്രമേ കിട്ടുകയുള്ളൂ. 

വിഐ 99 രൂപയുടെ പ്ലാൻ  ഇപ്പോഴും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. 15 ദിവസത്തെ സേവന വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലുള്ളത്.  99 രൂപയ്ക്ക്  200എംബി ഡാറ്റയും ലിമിറ്റഡ് വാലിഡിറ്റി ടോക്ക്ടൈമും കൂടി ഉൾപ്പെടും. ഇനിയുള്ള കുറഞ്ഞ പ്ലാൻ 198 രൂപയുടേതാണ്. ഈ പ്ലാനിൽ 30 ദിവസം വാലിഡിറ്റി ലഭിക്കും. 

എയർടെല്ലിന്റെ സിമ്മാണ് ഉപയോ​ഗിക്കുന്നതെങ്കിൽ,  സിം സജീവമായി നിലനിർത്താൻ 199 രൂപയുടെ പ്ലാനാണ് ചെയ്യേണ്ടത്. 28 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാനിന് ലഭിക്കുന്നത്. ഇതിന് പുറമേ ദിവസവും 100 എസ്എംഎസും, 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. 199 രൂപയുടെ ഈ പ്ലാൻ നിരക്ക് വർധനവിന് മുമ്പ്  179 രൂപയ്ക്ക് ലഭ്യമായിരുന്നു. 

എല്ലാവരും റേറ്റ് കൂട്ടിയതോടെ, ബിഎസ്എൻഎല്ലും ടാറ്റ കൺസൽറ്റൻസി സർവീസസും (ടിസിഎസ്) തമ്മിൽ 15,000 കോടിയുടെ കരാറിലേക്കെത്തിയെന്ന വാർത്തകളിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് കൂടി 4ജി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ, പുത്തൻ തന്ത്രവുമായാണ് രത്തൻടാറ്റ കളത്തിലിറങ്ങുന്നത്. നിലവിൽ 4ജി വിപണിയിലെ ഭീമൻമാർ ജിയോയും എയർടെല്ലും തന്നെയാണ്. 

ENGLISH SUMMARY:

Jio, Airtel, VI rate hike; Know about the minimum plan