how-much-gold-can-keep-in-home

കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുെമന്നുള്ള ധനമന്ത്രി നിർമലാ സീതാരാമൻറെ പ്രഖ്യാപനം സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. ഇറക്കുമതി നികുതി കുറയുന്നതോടെ ആഭ്യന്തര വിപണിയിൽ വില കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ വില ഇടിഞ്ഞു. ബജറ്റ് തീരുമാനത്തിന് മുൻപെ കേരളത്തിൽ സ്വർണ വില കുറഞ്ഞിരുന്നു. പുതിയ തീരുമാനത്തിൻറെ പശ്ചാത്തലത്തിൽ വൈകിട്ട് റേറ്റ് കമ്മിറ്റി വീണ്ടും ചേർന്ന് വില പുനഃപരിശോധിക്കും.

 

സ്വർണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് തീരുവ 6 ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിൻറെ നികുതി 6.4 ശതമാനമായാണ് കുറച്ചത്. നിലവിൽ വിവിധ നികുതികൾ ചേർന്ന് 15 ശതമാനം നികുതിയാണ് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ നൽകേണ്ടത്. ഇതിൽ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെൻറ് സെസുമാണ്. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെൻറ് സെസ് 5 ശതമാനായി തുടരും. ഇതോടെ 15 ശതമാനമായ ആകെ നികുതി 11 ശതമാനമായി കുറഞ്ഞു

ഈ തീരുമാനത്തിന് പിന്നാലെ ദേശിയ എക്സ്ചേഞ്ചായ എംസിഎക്സിൽ 10 ഗ്രാമിന് 2,000 രൂപ കുറഞ്ഞ് 70,350 രൂപയിലേക്ക് സ്വർണ വില എത്തി. വെള്ളി 2500 രൂപ കുറഞ്ഞ് 86,600 രൂപയായി. ഗോൾഡ് ഫ്യൂച്ചേഴ്സ് 5 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിൽ സ്വർണം ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയായി. പവന്റെ വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി.ജുവലറി സെക്ടറിൻറെ വർഷങ്ങളായുള്ള ആവശ്യമാണ് ധനമന്ത്രി 2024 ലെ ബജറ്റിൽ പരിഗണിച്ചത്. ഇതോടെ ഓഹരി വിപണിയിൽ ഗോൾഡ് ഓഹരികൾ നേട്ടമുണ്ടാക്കി. സെൻകോ ഗോൾഡ്, രാജേഷ് എക്സ്പോർട്ട്, പിസി ജുവലർ, ടൈറ്റാൻ കമ്പനി, കല്യാൺ ജുവലേഴ്സ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ENGLISH SUMMARY:

Union Budget 2024: Gold, Silver prices to come down as custom duty slashed to 6%