ആധ്യാത്മിക വിനോദ സഞ്ചാരത്തിന് കൈയടിച്ച് കേന്ദ്ര സര്‍ക്കാര്‍. കാശി വിശ്വനാഥക്ഷേത്രത്തിലെ മാതൃകയില്‍ ബിഹാറിലെ വിഷ്ണുപദ് ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവ കേന്ദ്രമാക്കി ആധ്യാത്മിക ടൂറിസം ഇടനാഴിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രിപ്രഖ്യാപിച്ചു. ബിഹാര്‍ വിനോദസഞ്ചാരത്തിന്‍റെ കേന്ദ്രമായി നളന്ദയെ ഉയര്‍ത്തിക്കാട്ടുമെന്നും അതിനായുള്ള പ്രത്യേക വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ചയ്ക്കുതകുന്ന നയങ്ങളും ഭാവിതലമുറയെ മുന്നില്‍ക്കണ്ടുള്ള വികസനങ്ങളും നടപ്പിലാക്കുമെന്നും വികസിത ടൂറിസം ഭൂപടത്തില്‍ ഓഡിഷയ്ക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രിബജറ്റില്‍ പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ക്കും ബുദ്ധ–ജൈനമതവിശ്വാസികള്‍ക്കും ഒരുപോലെ വിശുദ്ധമായ സ്ഥലമാണ് രാജ്ഗിര്‍. ഇത് കണക്കിലെടുത്ത് ബ്രഹ്മകുണ്ഡ്്, ജൈനക്ഷേത്രം എന്നിവ കേന്ദ്രമാക്കി വിനോദ സഞ്ചാര പാക്കേജുകള്‍ കൊണ്ടുവരും.