പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം.  സെന്‍സെക്സ് 222.2 പോയിന്‍റ് ഉയര്‍ന്ന്  80,731ലും നിഫ്റ്റി 59.65 പോയിന്‍റ് നേട്ടത്തില്‍ 24,568ലും വ്യാപാരം തുടങ്ങി. ഫിനാന്‍സ്, പൊതുമേഖലാ ഓഹരികളുടെ മുന്നേറ്റമാണ് സൂചികകളില്‍ പ്രതിഫലിച്ചത്. ബാങ്ക് നിഫ്റ്റി 230.60 പോയിന്‍റ് നേട്ടത്തില്‍ 52,511 ലാണ് വ്യാപാരം ആരംഭിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല ഉയരത്തിലെത്തിയ സൂചികകള്‍ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.