gold

കേന്ദ ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ ആറ് ശതമാനമായ് കുറച്ചത് ഗൾഫിൽ നിന്നുള്ള സ്വർണത്തിന്റെ കള്ളക്കടത്ത് കുറക്കാൻ സഹായിക്കുമെന്ന് വിലയിരുത്തൽ. ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്ന പ്രവാസികൾക്കും നടപടി ആശ്വാസമാകും. അതേസമയം പ്രവാസികളുടെ പ്രധാനപ്രശ്നങ്ങളൊന്നും പരിഗണിച്ചില്ലെന്നും വിമർശനം. 

 

നിലവിൽ  900 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് വിദേശ രാജ്യങ്ങളിൽ നിന്ന്  ഇറക്കുമതി ചെയ്തു വരുന്നത് .ഇതിന്റെ  മൂന്നിരട്ടിയോളം അനധികൃതമായി കള്ളക്കടത്ത് സ്വര്‍ണമായി വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതോടെ ഇറക്കുമതി കൂടും. ഒപ്പം സ്വർണത്തിന്റെ വില കുറയും. 

ബാഗേജ് അലവൻസിൽ കൂടുതൽ സ്വർണം നാട്ടിലേക്ക് കൊണ്ടുപോകുന്നവർക്കും കസ്റ്റംസ് തീരുവ കുറച്ചത് ആശ്വാസമാകും. അതേസമയം പ്രവാസി പുനരധിവാസം, വിമാനയാത്രാനിരക്ക്, വെൽഫയർ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം, ഇൻഷൂറൻസ് തുടങ്ങി പ്രവാസി ലോകം കാലങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളൊന്നും പരിഗണിച്ചില്ലെന്നും വിമർശനം ഉയർന്നു. 

ENGLISH SUMMARY:

Gold smuggling from foreign countries can be controlled through the steps taken by central govt. Says experts.