xylem-cmdrf

വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി സൈലം. ക്യാംപി‍ല്‍ കഴിയുന്നവർക്കുള്ള ഭക്ഷ്യ - വസ്ത്ര സാമഗ്രികൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് സൈലം സി.ഇ.ഒ അനന്തു മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി. വീടുനിർമ്മാണത്തിനും, കുട്ടികളുടെ പഠനത്തിനും, സ്കൂളിന്‍റെ പുനർ നിർമ്മാണത്തിനുമുള്ള സഹായം തുടർന്നും ഉണ്ടാകുമെന്നും സൈലം അറിയിച്ചു.