funbrella-contest

TOPICS COVERED

എക്സിക്യൂട്ടീവ് ഇവന്‍സിന്‍റെ നേതൃത്വത്തിൽ ജോൺസ് കുടയും കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലും സംയുക്തമായി ഫൺബെല്ല മത്സരത്തിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. കുടകളിലെ ചിത്ര രചന മത്സരം ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് നടത്തിയത്.  42 സ്‌കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തിരഞ്ഞെടുത്ത പത്തു കുടകൾക്ക് സമ്മാനം നൽകി. മൺസൂൺ പ്രമേയമാക്കി കുട്ടികൾ ചിത്രം വരച്ച കുടകൾ ലേലത്തിലൂടെ വിൽപ്പന നടത്തും. വിൽപ്പനയുടെ ലഭിക്കുന്ന തുക കുട്ടികളുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

 
ENGLISH SUMMARY:

Funbrella - Umbrella painting competition conducted by johns umbrella