തിരുവനന്തപുരം പൂവച്ചലില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് കുത്തേറ്റതില്‍ നാലു വിദ്യാര്‍ഥികളെ കസ്ററഡിയിലെടുത്തതായി സൂചന. കുത്തേറ്റ കണ്ട്‌ല സ്വദേശിയായ വിദ്യാര്‍ഥിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് കുട്ടിക്ക് കുത്തേറ്റത്.
പൂവച്ചല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയെ കുത്തിയ നാലു കുട്ടികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നെന്നാണ് സൂചന. എന്നാല്‍ തുടര്‍നടപടിക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. കുത്തേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. മുതുകില്‍ രണ്ടു കുത്തേറ്റിട്ടുണ്ട്. നിലത്തു വീണ വിദ്യാര്‍ഥിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിപട്ടികയിലുള്ള നാലു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. പൂവച്ചല്‍ സ്കൂളില്‍ രണ്ടു മാസം മുന്‍പ് ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പ്രിന്‍സിപ്പലിനെ കസേരകൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് കുത്തേറ്റ വിദ്യാര്‍ഥി. എന്നാല്‍ ഇന്നലെ അവധിയായിരുന്നെന്നും അക്രമത്തില്‍ പങ്കെടുത്തവരെ നേരത്ത തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നതാണെന്നും സ്കൂള്‍ അധികൃതര്‍