വിമന്‍ ഓന്‍ട്രപ്രെണേഴ്സ് നെറ്റ്‍വര്‍ക്ക് ഫൗണ്ടേഷന്‍റെ വെന്‍ ബിസ്കോണ്‍ 2024 കൊച്ചിയില്‍. മാക്സ് ഫൗണ്ടേഷന്‍ സൗത്ത് ഏഷ്യ റീജിയന്‍ ഹെഡും നടിയുമായ വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. വേലിക്കെട്ടുകള്‍ തകര്‍ക്കുക, പാരമ്പര്യം കെട്ടിപ്പടുക്കുക എന്നതാണ് ഈ വര്‍ഷത്തെ ടാഗ്‍ലൈന്‍. പോള്‍ റോബിന്‍സണ്‍, സി.കെ.കുമരവേല്‍, അംബികാ പിള്ള, പേളി മാണി എന്നിവര്‍ സെഷനുകള്‍ നയിച്ചു. ബിസിനസ് കോണ്‍ഫറന്‍സില്‍ വിവിധ മേഖലകളില്‍ നിന്നുള്ള എഴുന്നൂറിലധികം വനിതാ സംരംഭകരാണ് പങ്കെടുത്തത്.