TOPICS COVERED

രാജ്യത്തെ 22,000വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ഗ്രൂപ്പ്. ശാരിരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിയമവിദ്യാർഥിക്ക് വീൽചെയറും നൽകി. വിദ്യാർഥികൾക്ക് പുറമെ കർഷകർക്ക് വളം , പാൽ കണ്ടെയ്നറുകൾ, തയ്യിൽ മെഷീനുകൾ, സൈക്കിൾ എന്നിവയും വിതരണം ചെയ്തു. ദക്ഷിണേന്ത്യക്ക് പുറമെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു സഹായ വിതരണം. രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാൻ പ്രതിഞ്ജാബദ്ധരാണ് തങ്ങളെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.