മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ ദീര്‍ഘകാല വായ്പകള്‍ക്കുള്ള റേറ്റിങ് എ സ്റ്റേബിള്‍ ആയി ഉയര്‍ന്നു. മുത്തൂറ്റ് മിനിയുടെ രാജ്യത്തുട നീളമുള്ള കമ്പനിയുടെ മികച്ച പ്രകടനത്തിന്റെ ഫലമെന്ന് മുത്തൂറ്റ് ഫിനാന്‍സ് അധികൃതര്‍ അവകാശപ്പെട്ടു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മുത്തൂറ്റ് മിനിയുടെ ആകെ ആസ്തി 4,200 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. ലാഭത്തിലുണ്ടായ ഗണ്യമായ വര്‍ധന പ്രവര്‍ത്തന മികവിന്റെ ഫലമെന്ന് മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ.മത്തായി അറിയിച്ചു.