ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് ആന്‍ഡ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ സ്വര്‍ണവില വിവര പട്ടികയുടെ ആപ്പും വെബ്സൈറ്റും ദുബായില്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് വിഭാഗം മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇബ്രാഹിം യാഖൂതും, അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഡോ.മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അതാത് ദിവസത്തെ സ്വര്‍ണവില രാവിലെ 9.30ന് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും അറിയാന്‍ സാധിക്കും. അടുത്തമാസം 14ന് ദുബായിലെ ന്യൂ ഗോള്‍ഡ് സൂക്കില്‍ അല്‍ കബീര്‍ ബുള്ള്യന്‍ ബാര്‍ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ഷോറുമും അല്‍ മുഇസ് ആന്‍ഡ് അല്‍ കഹ്ഹാര്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റും തുടങ്ങുമെന്നും ഡോ.മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അറിയിച്ചു.